News World

പുതു ചരിത്രമെഴുതി മാര്‍പ്പാപ്പ യു.എ.ഇയില്‍

അബുദാബി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ യു.എ.ഇയിലെ ചരിത്ര സന്ദര്‍ശനത്തിന് തുടക്കം. അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ മാര്‍പ്പാപ്പയ്ക്ക് സ്‌നേഹോഷ്മള വരവേല്‍പ് ഒരുക്കി. ഇന്നു വൈകിട്ട് മാനവ സാഹോദര്യ സംഗമത്തില്‍ മാര്‍പ്പാപ്പ പങ്കെടുക്കും. നാളെ സയിദ് സ്‌പോര്‍സ് സിറ്റിയില്‍ മാര്‍പ്പാപ്പ കുര്‍ബാന അര്‍പ്പിക്കും.