ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പുകളായി, അർജന്റീനയും മെക്സിക്കോയും പോളണ്ടും ഉൾപ്പെട്ട സി മരണഗ്രൂപ്പ്
ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പുകളായി. അർജന്റീനയും മെക്സിക്കോയും പോളണ്ടും ഉൾപ്പെട്ട സി ആണ് മരണഗ്രൂപ്പ്. ഗ്രൂപ്പ് ഇയിൽ സ്പെയ്നും ജർമനിയും നേർക്കുനേർ വരും. ബ്രസീൽ ഗ്രൂപ്പ് ജിയിലും പോർച്ചുഗൽ എഫ് ഗ്രൂപ്പിലും ഏറ്റുമുട്ടും.