News World

ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സഈദ് അന്തരിച്ചു

മസ്ക്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് (79) അന്തരിച്ചു. ക്യാൻസർ രോഗബാധിതനായിരുന്നു. ബെൽജിയത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനിൽ തിരിച്ചെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അന്ത്യമെന്ന് ഒമാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.