മരിയുപോൾ കീഴടക്കിയെന്ന് പ്രഖ്യാപിച്ച് റഷ്യ
യുക്രൈൻ തുറമുഖ നഗരമായ മരിയുപോൾ കീഴടക്കാനുള്ള മാസങ്ങൾ നീണ്ട പോരാട്ടത്തിൽ റഷ്യ വിജയം പ്രഖ്യാപിച്ചു യുക്രൈൻ തുറമുഖ നഗരമായ മരിയുപോൾ കീഴടക്കാനുള്ള മാസങ്ങൾ നീണ്ട പോരാട്ടത്തിൽ റഷ്യ വിജയം പ്രഖ്യാപിച്ചു. മരിയുപോൾ നഗരത്തിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ ഉണ്ടായിരുന്ന അവസാന യുക്രൈൻ സൈനികനും കീഴടങ്ങിയതായി റഷ്യ അവകാശപ്പെട്ടു. ഈ പ്ലാന്റിൽ മാസങ്ങളോളം യുക്രൈൻ സൈന്യം തമ്പടിച്ചിരിക്കുകയായിരുന്നു.