News World

സമോവ, കിരിബാത്തി ദ്വീപില്‍ ലോകത്തിലെ ആദ്യ പുതുവര്‍ഷം പിറന്നു

 പുതുവര്‍ഷം ഔദ്യോഗികമായി പിറന്നു. പതിവുപോലെ പസഫിക് സമുദ്രത്തിലെ സമോവ കിരിബാത്തി ദ്വീപിലാണ് പുതുവര്‍ഷത്തിലെ ആദ്യ പുലരിയെത്തിയത്. ലോകത്തെ ഏറ്റവും മുന്നിലുള്ള ടൈംസോണില്‍ പെടുന്ന പ്രദേശമാണിത്. പിന്നാലെ ന്യൂസിലാന്‍ഡിലും 2021 എത്തി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണ ലോകമെമ്പാടും പുതുവര്‍ഷ ആഘോഷങ്ങള്‍. ഇന്ത്യയില്‍ ഇനിയും എട്ടുമണിക്കൂറോളം ബാക്കി നില്‍ക്കെയാണ് ലോകം പുതുവര്‍ഷത്തെ വരവേറ്റ് തുടങ്ങിയത്.