News World

ജപ്പാനില്‍ കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തി; കൊലയാളി നദിയില്‍ ചാടി ആത്മഹത്യ ചെയ്തു

ജപ്പാനിലെ തക്കാഷിയോയില്‍ കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തി കുടുംബാംഗം ജീവനൊടുക്കി. ആറു മൃതദേഹങ്ങള്‍ വീട്ടില്‍ നിന്നും കണ്ടെടുത്തു. കൊലയാളി നദിയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ജപ്പാനിലെ തക്കാഷിയോയിലെ മിയാസാക്കിയിലാണ് കൂട്ടക്കുരുതിയും ആത്മഹത്യയും നടന്നത്. ഒരു വീട്ടില്‍ നിന്ന് ആറു മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. സമീപത്തെ പുഴയില്‍ നിന്ന് മറ്റൊരു മൃതദേഹവും കണ്ടെടുത്തു. മാതാപിതാക്കളെയും ഭാര്യയെയും മകനെയും പേരക്കുട്ടിയെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ ശേഷം നാല്‍്പ്പത്തിരണ്ടുകാരനായ മസാഹിറോ ഇയോഷി ജീവനൊടുക്കുകയായിരുന്നു. ഇയാളുടെ കാര്‍ നദീതീരത്ത് നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. ആറു പേരെയും കുത്തിക്കൊലപ്പെടുത്തിയതാണ്. ഈ കുടുംബത്തില്‍ ചില പ്രശ്‌നങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇത് പരിഹരിക്കാനെത്തിയ കുടുംബ സുഹൃത്താണ് കൊല്ലപ്പെട്ട ഫുമിയാക്കി മാറ്റ്‌സുഓക്ക.