News World

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ രാജ്യത്തെ യുവതികളുടെ പങ്ക് നിര്‍ണായകമെന്ന് കണ്ടെത്തല്‍

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ രാജ്യത്തെ യുവതികളുടെ പങ്ക് നിര്‍ണായകമെന്ന് കണ്ടെത്തല്‍. ഇതുമാത്രമല്ല വരുന്ന തിരഞ്ഞെടുപ്പില്‍ യുവതികളുടെ ബലത്തില്‍ പുരുഷ കുത്തകയായിരുന്ന സീറ്റുകളില്‍ അട്ടിമറി നടക്കുമെന്നുമാണ് വിലയിരുത്തല്‍. യുവതികളുടെ രാഷ്ട്രീയ പ്രവേശനം വരും വര്‍ഷങ്ങളിലും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വന്‍ മാറ്റമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. യുവതികളുടെ സ്ഥാനാര്‍ത്ഥിത്വം സ്ത്രീകള്‍ക്ക് മാത്രമല്ല രാഷ്ട്രീയത്തിന് തന്നെ പുതിയ മുഖം നല്‍കിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി തിരഞ്ഞെടുപ്പില്‍ നിന്ന് പൊതുവെ വിട്ടുനില്‍ക്കുന്ന മനോഭാവമായിരുന്നു അമേരിക്കന്‍ യുവതികള്‍ക്ക്. വോട്ട് ചെയ്യാന്‍ പോകുന്നവരുടെ എണ്ണം തന്നെ വളരെ കുറവായിരുന്നു. ഈ വര്‍ഷം ഇതില്‍ മാറ്റമുണ്ടായി.പ്രതിഷേധങ്ങള്‍,പ്രചാരണങ്ങള്‍ എന്നിവയിലെ പങ്കാളിത്തം മറ്റ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ തുടങ്ങിയവയില്‍ യുവതികള്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നു.