News World

കൊറോണ: മരണസംഖ്യയില്‍ സ്‌പെയിന്‍ ചൈനയെ മറികടന്നു

മാന്‍ഡ്രിഡ്: കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണത്തില്‍ സ്‌പെയിന്‍ ചൈനയെ മറികടന്നു. ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് സ്‌പെയിനില്‍. മരണസംഖ്യ 3650 ആയി. ഇന്നലെ മാത്രം 656 പേര്‍ മരിച്ചു. സ്‌പെയിന്‍ ഉപപ്രധാനമന്ത്രിയ്ക്കും രോഗം സ്ഥിരീകരിച്ചു.