ജനകീയ പ്രക്ഷോഭം തുടരുന്ന ശ്രീലങ്കയിൽ സ്പീക്കർ മഹിന്ദ അബേയവർധന ഇടക്കാല പ്രസിഡന്റാകും
ഒരു മാസത്തിനുള്ളിൽ പുതിയ സർക്കാരിനെയും പ്രസിഡന്റിനേയും തെരഞ്ഞെടുക്കാനും ധാരണ.ജനങ്ങൾ സമാധാനപരമായി പിരിഞ്ഞുപോകണമെന്ന് സൈനിക മേധാവി ജനറൽ ഷാവേന്ദ്ര സിൽവ ആഹ്വാനം ചെയ്തു.അതേസമയം പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ വസതിയിൽ നിന്നും ലക്ഷക്കണക്കിന് വരുന്ന കറൻസികൾ പരിടിച്ചെടുത്ത് പ്രതിഷേധക്കാർ പോലീസിനെ ഏൽപ്പിച്ചു.