News World

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; സ്‌ഫോടനത്തിന് പിന്നില്‍ നാഷണല്‍ തൗഹീദ് ജമാഅത്ത്

290 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചാവേര്‍ ആക്രമണത്തിന് പിന്നില്‍ നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. ഇവര്‍ക്ക് അന്താരാഷ്ട്ര സഹായം ലഭിച്ചുവെന്നും സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള അഞ്ച് ജെഡിഎസ് പ്രവര്‍ത്തകരടക്കം ഒമ്പത് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.