News World

പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച് പുതിയ ഗാനവുമായി ബാര്‍ബറ സ്ട്രീസന്റ്

പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച് പുതിയ ഗാനവുമായി ബാര്‍ബറ സ്ട്രീസന്റ്. 'ഡോന്റ് ലൈ ടു മീ' എന്ന ഗാനം ട്രംപിനെ വിമര്‍ശിക്കുന്ന തരത്തിലുള്ളതെന്നാണ് വിലയിരുത്തല്‍. സത്യത്തോടും ധര്‍മത്തോടും മേരിക്കന്‍ പ്രസിഡന്റായ ട്രംപിനുള്ള വിരുദ്ധമനോഭാവത്തെയാണ് ഗായികയും ഗാനരചയിതാവും അഭിനേത്രിയുമായ ബാര്‍ബറ ചോദ്യംചെയ്തിരിക്കുന്നത്. എല്ലാവര്‍ക്കും എല്ലാം നഷ്ടപ്പെട്ടിട്ട് നിനനക്ക് ഒറ്റയ്ക്ക് എന്ത് നേടാനാണ്. നിന്നെ ന്യായീതരിക്കാന്‍ സത്യങ്ങളെ വളച്ചൊടിച്ചു എന്ന തരത്തിലുള്ള വരികളാണ് ഗാനത്തിലുള്ളത്. പ്രസിഡന്റെന്ന പദവിയിലെത്തിയശേഷം ഏകദേശം 5000 തെറ്റായ അല്ലെങ്കില്‍ തെറ്റിധാരണാജനകമായ പ്രശനങ്ങള്‍ക്കാണ് ട്രംപ് തിരികൊളുത്തിയെന്നാണ് അമേരിക്കയിലെ പ്രമുഖമാധ്യമങ്ങള്‍ വരെ വ്യക്തമാക്കുന്നത്. പാട്ടിലൂടെ പലതരം ചോദ്യങ്ങളുന്നയിച്ചുന്നുണ്ട് ബാര്‍ബറ.