News World

ലോകത്തിന് വിസ്മയക്കാഴ്ച സമ്മാനിച്ച് സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍

ലോകത്തിന് വിസ്മയക്കാഴ്ച സമ്മാനിച്ച് സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍. ചന്ദ്രനെ പൂര്‍ണ രൂപത്തില്‍, ചുവന്ന നിറത്തില്‍ ഏറ്റവും അടുത്ത് കാണുന്ന പ്രതിഭാസമാണിത്. ഇനി ഇത്തരമൊരു ചാന്ദ്രവിസ്മയം കാണാന്‍ 2026 മേയ് 26 വരെ കാത്തിരിക്കണം. സൂപ്പര്‍ മൂണ്‍, പൂര്‍ണ ചന്ദ്രഗ്രഹണം, ബ്ലഡ് മൂണ്‍ എന്നീ മൂന്ന് ചാന്ദ്രപ്രതിഭാസങ്ങളാണ് ഇന്ന് ഒരുമിച്ച് ലോകം കണ്ടത് ഇവ മൂന്നും അപൂര്‍വ്വ പ്രതിഭാസങ്ങളല്ല. പക്ഷെ ഒരുമിച്ച് സംഭവിക്കുന്നത് അത്യപൂര്‍വ്വം. സാധാരണയിലും വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പര്‍മൂണ്‍. ഭൂമിയില്‍ നിന്നും ചന്ദ്രന്റെ അകലം കുറയുന്നത് കൊണ്ടാണിത്. ഭ്രമണപഥത്തില്‍ ചന്ദ്രന്‍ ഭൂമിയോട് അടുത്ത് വരുമ്പോള്‍, ചന്ദ്രന്റെ പ്രഭയും വ്യാസവും വലുതായി അനുഭവപ്പെടും. പൂര്‍ണചന്ദ്രഗ്രഹണത്തിനിടയില്‍ സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്ന് പോകും.ഇത് മൂലം സൂര്യപ്രകാശം ചന്ദ്രനില്‍ നേരിട്ട് പതിക്കില്ല.ഈ സമയത്ത് ഭൂമിയടെ മേല്‍ പതിക്കുന്ന സൂര്യകിരണങ്ങള്‍ ചന്ദ്രന്റെ മേല്‍ പതിക്കുകയും , ചന്ദ്രന്‍ ചുവന്ന നിറത്തില്‍ ദൃശ്യമാവുകയും ചെയ്യുന്നു. ഇതാണ് ബ്ലഡ് മൂണ്‍.