News World

വൈറ്റ്ഹൗസ് രഹസ്യങ്ങള്‍ വീണ്ടും പുസ്തകമാകുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പാളയത്തില്‍ നിന്ന് മറ്റൊരു പുസ്തകം കൂടി പുറത്തിറങ്ങുന്നു. ട്രംപിന്റെ വിശ്വസ്തനും സ്‌പെഷ്യല്‍ അസിസ്റ്റന്റുമായിരുന്ന ക്ലിഫ് സിംസാണ് പുസ്തകം എഴുതിയിരിക്കുന്നത്. വൈറ്റ് ഹൗസില്‍ ട്രംപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരുടെയും അവരുടെ പരസ്പര ബന്ധത്തിന്റെയും വിവരമാണ് പുസ്തകത്തില്‍. ട്രംപിനെ പൂര്‍ണമായും അനുകൂലിക്കുന്ന പുസ്തകത്തില്‍ പക്ഷേ ചില വിശ്വസര്‍ക്ക് നേരെ വിമര്‍ശനത്തിന്റെ ശരങ്ങള്‍ തൊടുക്കുന്നുണ്ട്.