News World

പ്രവാസ ലോകത്ത് വാക്‌സിന്‍ സ്വീകരിച്ചത് പതിനായിരക്കണക്കിന് മലയാളികള്‍

ദുബായ്: കേരളം ഇപ്പോഴാണ് കോവിഡ് വാക്‌സിന്‍ വിതരണത്തിലേക്ക് കടക്കുന്നതെങ്കിലും പതിനായിരക്കണക്കിന് മലയാളികള്‍ ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു . പ്രവാസ ലോകത്ത് വാക്‌സിന്‍ സ്വീകരിച്ചു തുടങ്ങിയവരില്‍ മലയാളികളാണ് മുന്നില്‍. ഒരു തരത്തിലുളള ആശങ്കയും കൂടാതെ വാക്‌സിന്‍ സ്വീകരിക്കാമെന്ന് പ്രവാസി സമൂഹം സാക്ഷ്യപെടുത്തുന്നു .