News World

മാറുന്ന ലോകക്രമം: വേള്‍ഡ് വൈഡ്

സാര്‍സ് കോവിഡ് 2 എന്ന വൈറസിനെയും വഹിച്ചുകൊണ്ടാണ് 2020 പിറന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ വൈറസ് ഇപ്പോഴും നമ്മോടൊപ്പമുണ്ട്. വൈറസ് നിര്‍ണയിച്ച രാഷ്ട്രീയവും ശാസ്ത്രവും സാമ്പത്തിക ഗതിവിഗതികളും പുതിയ ലോക ക്രമത്തെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതില്‍ നിന്ന് തന്നെ ഉടലെടുക്കുന്നു പുതുവര്‍ഷത്തെ കുറിച്ചുള്ള ചിന്തകളും ആകുലതകളും. വേള്‍ഡ് വൈഡ്, എപ്പിസോഡ്: 06.