News World

ബ്രെക്‌സിറ്റ് അവതരിപ്പിക്കുന്നത് വൈകിപ്പിക്കാന്‍ തെരേസ മേയുടെ നീക്കം

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റ് അവതരിപ്പിക്കുന്നത് വൈകിപ്പിക്കാന്‍ പ്രധാമന്ത്രി തെരേസ മേ. കാതലായ മാറ്റങ്ങള്‍ ഇല്ലാതെ പഴയ ബില്‍ വീണ്ടും അവതരിപ്പിക്കാനാകില്ലെന്ന പാര്‍ലമെന്റ് സ്പീക്കറുടെ നിലപാട് തെരേസ മേയ്ക്ക് തിരിച്ചടിയായി. യൂറോപ്യന്‍ യൂണിയന്‍ വിടുനതിനുള്ള സമയവും നീട്ടണമെന്ന് മേ ആവശ്യപ്പെട്ടേക്കും. പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റ് രണ്ടുവട്ടം അവതരിപ്പിച്ചെങ്കിലും രണ്ട് വട്ടവും പരാജയപ്പെടുകയായിരുന്നു.