News World

വിസില്‍ബ്ലോവര്‍ വിവാദം; ട്രംപിനെ പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍

വിസില്‍ബ്ലോവര്‍ വിവാദത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍. 2020 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബിഡനെതിരെയും മകന്‍ ഹണ്ടറിനെതിരെയും അന്വേഷണം നടത്താന്‍ ഉക്ക്രൈന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചൊലുത്തിയെന്നാണ് ആരോപണം. ആരോപണം വ്യജവാര്‍ത്ത യെന്നാണ് ട്രംപിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഉക്രെയ്‌നിന്റെ പുതിയ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിയുമായി ജൂലൈയില്‍ ട്രംപ് നടത്തിയ ഫോണ്‍ കോളിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്. അമേരിക്ക പ്പസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ എതിരാളിയെ കുടുക്കാന്‍ ട്രംപ് ഗൂഢനീക്കം നടത്തുന്നു എന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിമര്‍ശനം.