News World

ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് തിരിച്ചടി

ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് തിരിച്ചടി. ട്രംപിനെതിരേ കൂടുതല്‍ തെളിവുകള്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. 47 ന് എതിരെ 53 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. തെളിവുകള്‍ മൂടിവെക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു. പ്രമേയം തള്ളിക്കളഞ്ഞതോടെ ട്രംപിനെതിരായ കുറ്റവിചാരണയില്‍ സെനറ്റില്‍ പുതിയ തെളിവുകള്‍ ഒന്നും അവതരിപ്പിക്കാന്‍ കഴിയില്ല. പുതിയതായി സാക്ഷികളെ വിളിച്ചുവരുത്തി വിചാരണയുമായി മുന്നോട്ടുപോകുന്നതിനും ഡെമോക്രാറ്റുകള്‍ക്ക് കഴിയില്ല. ട്രംപിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശ്വാസമാണ് നല്‍കുന്നത്.