തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 28000 കടന്നു; തിരച്ചിൽ നിർത്താനൊരുങ്ങി രാജ്യങ്ങൾ
സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് തിരച്ചിൽ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് വിവിധ രാജ്യങ്ങൾ. ജർമൻ രക്ഷാപ്രവർത്തകരും ഓസ്ട്രിയൻ സൈന്യവും പ്രവർത്തനം നിർത്തിവെച്ചു. നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് തുർക്കി പ്രസിഡന്റ് പറഞ്ഞു.