കണ്ണീർ ഭൂമിയായി തുർക്കിയും സിറിയയും ; സഹായ ഹസ്തം നീട്ടി ലോകം |World Wide
ഭൂകമ്പം പിടിച്ചുലച്ച തുര്‍ക്കിയിലും സിറിയയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇരുപതിനായിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായി. ഇപ്പോഴും നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. പ്രതീക്ഷയോടെ തങ്ങളുടെ പ്രിയപ്പെട്ടവരെ കാത്തിരിക്കുന്ന ചിലർ ചലനമറ്റ ശരീരത്തിനു മുന്നിൽ ആർത്തലച്ചു കരയുന്നവർ, കൂട്ടായ ഖബറടക്കം. ഭൂകമ്പം നാശം വിതച്ച മണ്ണിൽ എങ്ങും വിറങ്ങലിപ്പിക്കുന്ന കാഴ്ചകൾ