News World

തെരേസാ മേക്ക് വീണ്ടും തിരിച്ചടി; ബ്രക്‌സിറ്റ് കരാര്‍ വീണ്ടും പാര്‍ലമെന്റ് തള്ളി

ബ്രിട്ടണില്‍ ബ്രക്‌സിറ്റ് കരാറിനെച്ചൊല്ലിയുള്ള പ്രതിസന്ധി തുടരുകയാണ്. പ്രധാനമന്ത്രി തെരേസാ മേ മുന്നോട്ടുവച്ച പരിഷ്‌കരിച്ച ബ്രക്‌സിറ്റ് കരാറും ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളി. 286നെതിരെ 344 വോട്ടുകള്‍ക്കാണ് ബ്രക്‌സിറ്റ് ധാരണ തള്ളിയത്. ബദല്‍ നിര്‍ദ്ദേശങ്ങളില്‍ അടുത്തയാഴ്ച വീണ്ടും വോട്ടെടുപ്പിനും സാദ്ധ്യതയുണ്ട്.