News World

യുക്രൈൻ വിമാനം തകര്‍ത്ത സംഭവം: സൈനികരെ അറസ്റ്റ് ചെയ്‌തെന്ന് ഇറാന്‍

ടെഹ്‌റാന്‍: 176 യാത്രികരുമായി പറന്ന യുക്രൈൻ വിമാനം അബദ്ധത്തില്‍ മിസ്സൈലേറ്റ് തകര്‍ന്ന സംഭവത്തില്‍ ഉത്തരവാദികളായ സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ കോടതി. സംഭവത്തില്‍ പങ്കാളികളായ 30 ഓളം സൈനികരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. വിമാനം തകര്‍ത്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക കോടതി രൂപവത്കരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സൈനികരെ അറസ്റ്റ് ചെയ്‌തെന്ന റിപ്പോര്‍ട്ട് വന്നത്. വിപുലമായ അന്വേഷണമാണ് നടക്കുന്നതെന്നും നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇറാന്‍ നിയമ വാക്താവ് ഘോലാഹുസ്സൈന്‍ ഇസ്മയിലി അറിയിച്ചു.