News World

ഖഷോഗിയുടെ കൊലപാതകം: വിശ്വനീയമായ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസഭ

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ വിശ്വസനീയമായ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സഭ. ദോഹ ഫോറത്തില്‍ സംസാരിക്കവേ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പുറത്തുകൊണ്ടുവരുമെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി വ്യക്തമാക്കി.