News World

വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം

വിശപ്പില്ലാത്ത ലോകത്തിനായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. കലാപബാധിത മേഖലയിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാനടക്കം സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം. ദാരിദ്രത്തിന് എതിരെ പോരാടുന്ന ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് ഡബ്ലിയുഎഫ്പി.