News World

അമേരിക്കയ്ക്ക് നാണക്കേടായി കാപ്പിറ്റോളിലെ അഴിഞ്ഞാട്ടം;കൂടുതല്‍ വിവരങ്ങളുമായി ‌ഷോളി കുമ്പളവേലി

അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നതിന് ഇരു സഭകളും ചേരുന്നതിനിടെസപാര്‍ലമെന്റിലേക്ക് ഡോണള്‍ഡ് ട്രംപിന്റെ അനുയായികള്‍ ഇരച്ചുകയറി. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പ്രതിഷേധക്കാരി കാപ്പിറ്റോള്‍ ടവറില്‍ വെടിയേറ്റു മരിച്ചു. വാഷിങ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ആക്രമണങ്ങളെ അപലപിച്ചു. റിപ്പബ്ലിക്ക്‌ഡെമോക്രാറ്റ് ഭേദമില്ലാതെ മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരും അക്രമാസക്തമായപ്രതിഷേധത്തിനെതിരെ രംഗത്തു വന്നു. കൂടുതല്‍ വിവരങ്ങളുമായി വാഷിങ്ടണില്‍ നിന്ന് ഷോളി കുമ്പളവേലി.