News World

അമേരിക്കയില്‍ തിരഞ്ഞെടുപ്പ് ഫലം വൈകുന്നു

അമേരിക്കയില്‍ തിരഞ്ഞെടുപ്പ് ഫലം വൈകുന്നു. ഡോണള്‍ഡ് ട്രംപിന്റെ ലീഡ് നില താഴേയ്ക്ക്. വോട്ടെണ്ണല്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി രംഗത്തെത്തി. കോടതിയെ സമീപിക്കുമെന്ന് ട്രംപ് പറഞ്ഞു. ജനങ്ങളെ നിശബ്ദരാക്കാനാവില്ലെന്ന് ജോ ബൈഡനും പ്രതികരിച്ചു.