News World

അമേരിക്കന്‍ വൈസ് പ്രിസഡന്റ് തിരഞ്ഞെടുപ്പ്; ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് കമല ഹാരിസ്

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പൊതുസംവാദത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസ്. കോവിഡ് നേരിട്ട രീതിയില്‍ ട്രംപ് ഭരണകൂടം വലിയ തോല്‍വിയാണെന്ന് കമല ഹാരിസ് വിമര്‍ശിച്ചു. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഭരണകൂട വീഴ്ചയാണ് കോവിഡിന്റെ കാര്യത്തില്‍ സംഭവിച്ചതെന്ന് കമല ഹാരിസ് കുറ്റപ്പെടുത്തി.