News World

വ്യാപാര രംഗത്ത് ഇന്ത്യക്കുള്ള മുന്‍ഗണന അമേരിക്ക അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: വ്യാപാര രംഗത്ത് നല്‍കിയിരുന്ന മുന്‍ഗണന പിന്‍വലിക്കാനുള്ള അമേരിക്കയുടെ തീരുമാനം കാര്യമായി ബാധിക്കില്ലെന്ന് ഇന്ത്യ. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യയ്ക്കുള്ള മുന്‍ഗണന പിന്‍വലിക്കുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക പദ്ധതിയില്‍ നിന്ന് തുര്‍ക്കിയേയും നീക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്.