News World

അമേരിക്കയ്ക്ക് യുദ്ധത്തിനുള്ള ധൈര്യമില്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍: തങ്ങളോട് ഒരു സൈനിക ഏറ്റുമുട്ടലിന് യുഎസിന് ധൈര്യം പോരെന്ന് ഇറാന്‍ സൈനിക മേധാവി. 'ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു സംഘട്ടനത്തില്‍, അവര്‍ക്ക് (അമേരിക്കക്കാര്‍ക്ക്) നേരിടാന്‍ ധൈര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല, ഏറ്റുമുട്ടുമ്പോള്‍ അഞ്ച്, രണ്ട് എന്നീ അക്കങ്ങള്‍ എവിടെയാണെന്ന് വ്യക്തമാകും' ഇറാന്‍ സൈനിക മേധാവി ജനറല്‍ അബ്ദുല്‍റഹിം മൗസാവി പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.