News World

അമേരിക്ക സുരക്ഷാ വലയത്തില്‍; വൈറ്റ് ഹൗസിന് മുന്നില്‍ വേലികെട്ടി സുരക്ഷയൊരുക്കി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വൈകാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രാജ്യത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍. വൈറ്റ് ഹൗസിന് മുന്നില്‍ വേലി കെട്ടി സുരക്ഷയൊരുക്കി. തപാല്‍ വോട്ടുകള്‍ക്കെതിരെ നിയമവശം പരിശോധിക്കുമെന്ന ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവന ആശങ്ക വര്‍ധിപ്പിച്ചു.