അമേരിക്കയെ കാത്തിരിക്കുന്നത്- വേള്‍ഡ് വൈഡ്, എപ്പിസോഡ്: 08
അമേരിക്ക അപമാനിതമായ ദിവസം 2021 ജനുവരി ആറിനെ ഇനിമേല്‍ ചരിത്രം അടയാളപ്പെടുത്തുക അങ്ങനെയായിരിക്കും. കീര്‍ത്തികേട്ട ജനാധിപത്യ പാരമ്പര്യത്തെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രപും അദ്ദേഹത്തിന് ഓശാന പാടുന്ന നവനാസികളും ചേര്‍ന്ന് തോല്‍പ്പിച്ച ദിവസം വലതുപക്ഷ തീവ്രവാദവും നുണപ്രചാരണവും കൊണ്ട് ജനാധിപത്യത്തിന്റെ മറവില്‍ വെറുപ്പിന്റെ വാഴ്ച കെട്ടിപ്പടുത്ത ട്രംപ് ലോകത്തെ ഞെട്ടിച്ച ദിവസം. വേള്‍ഡ് വൈഡ്, എപ്പിസോഡ്: 08.