News World

ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി മറ്റൊരു പുസ്തകം കൂടി

അമേരിക്കയില്‍ വിവാദ കൊടുങ്കാറ്റ് ഉയര്‍ത്താന്‍ വീണ്ടും ഒരു പുസ്തകം കൂടി വരുന്നു. വാഷിംഗ്ടണ്‍ പോസ്റ്റിലെ മാധ്യമ പ്രവര്‍ത്തകനും രണ്ടു തവണ പുലിറ്റ്‌സര്‍ പ്രൈസിന് അര്‍ഹനുമായി ഗ്രെഗ് മില്ലറിന്റെ പുസ്തകമാണ് പുതിയ ചര്‍ച്ച. ഡൊണാള്‍ഡ് ട്രംപിന്റെ വിജയമൊരുക്കിയ വഴികളിലെ റഷ്യന്‍ സാന്നിധ്യമാണ് പുസ്തകം വിവരിക്കുന്നത്. ബോബ് വുഡ്‌വാര്‍ഡിന്റെ ഫിയര്‍ ട്രമ്പ് ഇന്‍ ദ വൈറ്റ് ഹൗസ് ഉയര്‍ത്തിവിട്ട കൊടുങ്കാറ്റ് കെട്ടടങ്ങുന്നതിനു മുമ്പാണ് ട്രമ്പിനെ ലക്ഷ്യമിട്ട് അടുത്ത അക്ഷര ബാണം കൂടി തൊടുത്തു കഴിഞ്ഞത്. മാധ്യമപ്രവര്‍ത്തകന്‍ ഗ്രെഗ് മില്ലറിന്റെ ദ അപ്രന്റൈസ് ആണ് അമേരിക്കയില്‍ വീണ്ടും ചര്‍ച്ചയാകുന്ന പുസ്തകം. 2016 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രമ്പിന്റെ വിജയത്തിന് വഴിയൊരുങ്ങിയ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് പുസ്തകം. സി.ഐ.എയും റഷ്യയുമാണ് പ്രധാന താരങ്ങള്‍. ട്രമ്പിന്റെ വിജയത്തിനായി റഷ്യന്‍ ട്രോള്‍ ഫാക്ടറി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സി എങ്ങനെ ഫെയ്‌സ് ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളെ അതിവിദഗ്ധമായി ഉപയോഗിച്ചു എന്ന് തെളിവുസഹിതം എഴുതിനിരത്തുകയാണ് ഗ്രെഗ് പുസ്തകത്തില്‍.