News World

കൊറോണ വൈറസ് മൂലമുള്ള രോഗത്തിന് കോവിഡ് - 19 എന്ന് ഔദ്യോഗിക നാമകരണം

കൊറോണ വൈറസ് മൂലമുള്ള രോഗത്തിന് കോവിഡ് - 19 എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തു. ലോകത്തിന് വന്‍ ഭീഷണിയായി മാറിയിരിക്കുന്ന വൈറസിനെ ഇല്ലായ്മ ചെയ്യുമെന്ന് ലോക ആരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡ്‌നോം ഗെബ്രിയേസസ് വ്യക്തമാക്കി. വൈറസ് മൂലമുള്ള മരണസംഖ്യ 1,110 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം അമ്പതിനായിരത്തോളമായി.