News World

പശ്ചിമേഷ്യയിൽ യുദ്ധകാഹളം മുഴങ്ങുമ്പോൾ

പശ്ചിമേഷ്യ ഒരു യുദ്ധമുഖത്താണ്. നഗോർണോ കാരബാഖ്‌ എന്ന പ്രവിശ്യയെ ചൊല്ലിയാണ്‌ അർമേനിയയും അസർബൈജാനും ഏറ്റുമുട്ടുന്നത്. ഈ കഴിഞ്ഞ സെപ്റ്റംബർ 27 മുതൽ ഇന്നുവരെ നൂറുകണക്കിന് സാധാരണക്കാരും പട്ടാളക്കാരുമാണ് ഈ സംഘർഷത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. എൺപതുകളുടെ മധ്യത്തിൽ തുടങ്ങിയ സംഘർഷത്തിന് അയവു വരുത്താൻ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും എല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ വന്ന വെടിനിർത്തലും ലംഘിക്കപ്പെട്ടിരിക്കുകയാണ്. നമുക്കിതിന്റെ ചരിത്രമൊന്ന് നോക്കാം.