News World

അമേരിക്കയില്‍ സമാധാനപരമായ അധികാര കൈമാറ്റമാണ് ആഗ്രഹിക്കുന്നത് - ഡോണാള്‍ഡ് ട്രംപ്

അമേരിക്കയില്‍ സമാധാനപരമായ അധികാര കൈമാറ്റമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഡോണാള്‍ഡ് ട്രംപ്. ക്യാപിറ്റോള്‍ ആക്രമണത്തെ ട്രംപ് തള്ളിപ്പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ട്രംപ്. വിവിധ രാഷ്ട്ര നേതാക്കളടക്കം ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ നിലപാട് മാറ്റം. അതിനിടെ ക്യാപിറ്റോള്‍ ആക്രമണത്തില്‍ പരിക്കേറ്റ ഒരു പോലീസുകാരന്‍ മരിച്ചു. സംഘര്‍ഷങ്ങളില്‍ ഇന്നലെ നാല് പേര്‍ മരിച്ചിരുന്നു.