Programs Njangalkkum Parayanundu

ഇനിയും നിര്‍ത്താറായില്ലേ ഈ കൊല്ലാക്കൊല?

കണ്ണൂരിലെ സാജന് പുനലൂരില്‍ ഒരു മുന്‍ഗാമിയുണ്ട്, സുഗതന്‍. സാജനും സുഗതനും പോലെ നമ്മള്‍ അറിയുന്നവരും അറിയാത്തവരുമായ ഒരുപാട് രക്തസാക്ഷികളുണ്ട് ഈ നാട്ടില്‍. സ്വന്തം ജീവനും ജീവിതവും സ്വപ്‌നങ്ങളും പദ്ധതികളും തകര്‍ത്ത ഭരണകൂടത്തിനെതിരെ മരണംകൊണ്ട് പ്രതികാരം ചെയ്തവര്‍. അതിനുപോലും കഴിയാതെ മരിച്ചു ജീവിക്കുന്നവര്‍. സുഗതന്റെ മകന്‍ സുജിത്ത്, സി. വിജയന്‍, എസ്. ജയമോഹന്‍, ഭാരതിപുരം ശശി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. ഇനിയും നിര്‍ത്താറായില്ലേ ഈ കൊല്ലാക്കൊല, ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 288