തിയറ്ററുകള്‍ തുറക്കാറായോ? | ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 28
ഒമ്പത് മാസത്തോളമായി പൂട്ട് വീണ് കിടക്കുന്ന നമ്മുടെ തിയേറ്ററുകള്‍ തുറക്കാറായോ? സ്കൂളുകളും കോളേജുകളും എന്തിന് ബാറുകള്‍ വരെ തുറന്ന സ്ഥിതിക്ക് സിനിമാശാലകള്‍ തുറക്കാനുള്ള ശ്രമങ്ങള്‍ നടക്കേണ്ടതല്ലേ? അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതിയുണ്ട്. നമ്മള് തിരശീലയില്‍ കാണുന്ന അഭിനേതാക്കള്‍ മാത്രമല്ല സിനിമ എന്ന് പറയുന്നത്. ചായ കൊണ്ട് കൊടുക്കുന്നവരും, മേക്കപ്പ് ചെയ്യുന്നവരും, ലൈറ്റ്, സൗണ്ട് വിഭാഗങ്ങള്‍, തിയേറ്ററില്‍ ഐസ്ക്രീം വില്കുന്നവര് വരെ ഈ വിനോദവ്യവസായത്തിന്റെ ഭാഗമാണ്. അന്നന്നത്തെ വരുമാനം കൊണ്ട് കുടുംബം നോക്കിയിരുന്ന അവരെ കൂടി ചേര്‍ത്ത് നിര്‍ത്തേണ്ടേ നമ്മള്. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 28.