Programs Njangalkkum Parayanundu

സാമ്പത്തിക സംവരണം ജാതി സംവരണത്തെ അട്ടിമറിയ്ക്കുമോ?

രാജ്യം 124ാമത് ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കി. ഇനിമുതല്‍ മുന്നോക്കക്കാരിലെ ദരിദ്രരായ പത്ത് ശതമാനം പേര്‍ക്ക് സംവരണം. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ കോണ്‍ഗ്രസും ഇടതുപക്ഷവും മുതല്‍ ദളിത് രാഷ്ട്രീയം പറയുന്ന മായാവതിയുടെ ബിഎസ്പി വരെ പിന്തുണച്ചു. പക്ഷെ സവര്‍ണ സംവരണം നിലവിലെ ജാതി സംവരണത്തെ അട്ടിമറിക്കും എന്ന പരാതി ഉയര്‍ന്നുകഴിഞ്ഞു. ഈ ഭേദഗതി സുപ്രീം കോടതി അംഗീകരിക്കുമോ? പങ്കെടുക്കുന്നവര്‍- സണ്ണി എം കപിക്കാട്, എസ് സുവര്‍ണകുമാര്‍, ജോണി എംഎല്‍, എന്‍ കെ അലി, രാഹുല്‍ ഈശ്വര്‍ എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 282.

Mathrubhumi News is now available on WhatsApp. Click here to subscribe.