Programs Njangalkkum Parayanundu

കോവിഡ് മൂന്നാം തരംഗം തൊട്ടുമുന്നിലോ?- ഞങ്ങൾക്കും പറയാനുണ്ട്

ഏത് നിമിഷം ഈ മൂന്നാം തരംഗം കേരളത്തിൽ എത്തും എന്നുള്ള വലിയ ആശങ്കയിലാണ് നമ്മൾ. ഒരു ഓമൈക്രോണിന്റെ രൂപത്തിൽ ഒരു മൂന്നാം തരംഗം വന്നാൽ അത് താങ്ങാനുള്ള കരുത്ത് കേരളത്തിനുണ്ടോ ? സ്വീകരിച്ച മുൻകരുതലുകൾ പര്യാപ്തമാണോ ?? ഭാവിയെ മുന്നിൽ കണ്ട് കൂടുതൽ എന്തൊക്കെ സൗകര്യങ്ങൾ നമ്മൾ ഒരുക്കി വെക്കേണ്ടതുണ്ട് തുടങ്ങിയ വിഷയങ്ങളാണ് ഞങ്ങൾക്കും പറയാനുണ്ട് ചർച്ച ചെയ്യുന്നത്. ചർച്ചയിൽ അതിഥികളായി പങ്കെടുക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എസ്.എസ് സന്തോഷ് കുമാർ , IMA കേരളയിൽ നിന്നും ഡോ.രാജീവ് ജയദേവൻ എന്നിവരാണ്.

Watch Mathrubhumi News on YouTube and subscribe regular updates.