തുറന്ന ജയിലാകണോ വയനാട്?
ഇന്നേവരെ കാണാത്ത സമരമുഖത്തിനാണ് വയനാട് സാക്ഷ്യം വഹിച്ചത്. ഒരു അതിജീവന സമരത്തിന്റെ പാതയിലാണ് വയനാട്. രാത്രി യാത്രാ നിരോധനത്തിനെതിരെ അതെങ്ങനെ നീക്കാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് പൂര്‍ണ യാത്രാ നിരോധനം എന്ന നിര്‍ദ്ദേശം ഇടിത്തീ പോലെ വയനാടിനു മേല്‍ പതിക്കുന്നത്. ഉറപ്പായും അത് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ വയനാട് ഒരു വലിയ തുറന്ന ജയിലായി മാറും. ഇക്കഴിഞ്ഞ പത്തു വര്‍ഷങ്ങളിലെ രാത്രിയാത്രാ നിരോധനം എങ്ങനെയാണ് വയനാടിന്റെ വികസനത്തെ പിന്നോട്ടടിച്ചത്? പൂര്‍ണ യാത്രാ നിരോധനം വരികയാണെങ്കില്‍ എത്രത്തോളം വലിയ ആഘാതം അത് വയനാടിന് ഉണ്ടാക്കും? പ്രത്യേക ചര്‍ച്ച.