Programs Njangalkkum Parayanundu

കടലില്‍ രക്ഷാപ്രവര്‍ത്തനം; ഡ്രോണ്‍ പറത്തി രക്ഷാപ്രവര്‍ത്തനം നടത്തി ദേവാംഗ്

നോക്കെത്താദൂരം കടല്‍ മാത്രം. തകര്‍ന്ന വള്ളത്തില്‍ നിന്ന് കടലില്‍ ജീവന് വേണ്ടി ഒരു പിടിവള്ളി തേടുന്നത് നമ്മളാണെങ്കില്‍. സങ്കല്പിച്ച് നോക്കൂ. രണ്ട് പേര്‍ കുടങ്ങളില്‍ പിടിച്ച് പൊങ്ങിക്കടക്കാന്‍ പാടുപെടുന്നു. ഒരാള്‍ മൂന്നാം മണിക്കൂറായപ്പോഴേക്കും തുഴഞ്ഞ് തുഴഞ്ഞ് മരണക്കയത്തിന്റെ വക്കത്ത്. അവിടേക്ക് ദൈവദൂതരായി രക്ഷാപ്രവര്‍ത്തകരുടെ ബോട്ട് അടക്കുന്നു. മൂവരേയും കണ്ടെത്തിയത് ഒരു പതിനെട്ടുകാരന്‍ അവന്റെ ഡ്രോണ്‍ ക്യാമറ പറത്തി. രക്ഷാപ്രവര്‍ത്തനത്തിലെ ഈ കടല്‍ അനുഭവം പ്രേക്ഷകരോട് പങ്കുവയ്ക്കുകയാണ് ആ രക്ഷാ സംഘം. പങ്കെടുക്കുന്നവര്‍- ദേവാംഗ്, രവി, അഭിലാഷ് തോപ്പില്‍, ഇക്ബാല്‍ എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 37.