പോലീസ് ആക്ട് 118 എ; തിരുത്തിയതോ തിരുത്തിച്ചതോ? ഞങ്ങള്‍ക്കും പറയാനുണ്ട്
കേരള പോലീസ് ആക്ടില്‍ വരുത്തിയ ഭേദഗതി പിണറായി സര്‍ക്കാര്‍ പിന്മാറി. തത്കാലം നടപ്പിലാക്കില്ലെന്നാണ് വിശദീകരണ കുറിപ്പില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. നിയമസഭയില്‍ ചര്‍ച്ച ചെയ്യും, എന്നിട്ട് മുന്നോട്ട് പോകും. ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്. ഗവര്‍ണര്‍ ഒപ്പിട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ നിയമം ഇപ്പോഴും നിലവിലുണ്ട്. തത്കാലം നടപ്പിലാക്കുന്നില്ല എന്ന് പറയാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ? ഈ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്ന് ഒരു വ്യക്തി പറഞ്ഞാല്‍ പോലീസ് എന്ത് ചെയ്യും? തിരുത്ത് ഉണ്ടെങ്കില്‍ എന്ത് കൊണ്ടാണ് പിന്‍വലിക്കാന്‍ തയ്യാറാകാത്തത്. നിയമസഭ ചേരുന്നത് വരെ എന്ത് കൊണ്ട് കാത്തിരുന്നില്ല? ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- പി.ആര്.സരിന്, വി.കെ.സനോജ്, അരുണ്‍ റാം എന്നിവര്‍. പോലീസ് ആക്ട് 118 എ; തിരുത്തിയതോ തിരുത്തിച്ചതോ? ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 06.