ജോലിക്കാരിയാണെങ്കില്‍ അതിഥിയല്ലാതാകുമോ?
കടല്ലൂരില്‍ നിന്ന് കൊച്ചിയിലെത്തിയ കുമാരി മരിച്ചിട്ട് ആരും ഒരു ഫേസ് ബുക്ക് പോസ്റ്റ് പോലും ഇട്ട് കണ്ടില്ല. കുമാരി എന്ത് കൊണ്ടാണ് നമ്മുടെ അതിഥിയാകാത്തത്. ജോലിക്ക് എത്തിയ വീട്ടുകാരനില്‍ നിന്ന് കുമാരി 10,000 രൂപ കടം വാങ്ങി. ബുറൈവി ഭീഷണിയില്‍ കുമാരിയുടെ ഭര്‍ത്താവ് തിരികെ വരാന്‍ പറഞ്ഞു. കുമാരിയെ ഉടമ വിട്ടില്ല. അന്നന്നത്തെ അന്നത്തിന് ബുദ്ധിമുട്ടുന്ന കുമാരിയുടെ കുടുംബം എണ്ണായിരം രൂപ തിരികെ ഇട്ടു കൊടുത്തു. ബാക്കിയുള്ള രണ്ടായിരം കിട്ടുന്നത് വരെ പോകാന്‍ പറ്റില്ലെന്ന് ഉടമ. വീട്ടുതങ്കല്. രക്ഷപ്പെടാന്‍ വേണ്ടി ലിങ്ക് ഹൊറൈസണിന്റെ ആറാം നിലയില്‍ നിന്ന് കുമാരി സാരി കൂട്ടികെട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചു പാരപ്പറ്റില്‍ തലയിടിച്ച് വീണു മരിച്ചു. ഇത്രയൊക്കെ നടന്നിട്ടും എഫ്ഐആറില്‍ ഫ്ലാറ്റ് ഉടമയുടെ പേരില്ല. മാധ്യമങ്ങളില്‍ നിറഞ്ഞ പേര് അന്വേഷിക്കാന്‍ അത്ര പ്രയാസമായിരുന്നോ നമ്മുടെ പോലീസിന്. ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- അഡ്വ.ഹരീഷ് വാസുദേവന്‍, അഡ്വ. ഒ.എം.ശാലിന, ബിനോയ് വിശ്വം, എം.സി.ജോസഫൈന് എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 22.