യുവരക്തം നയിക്കും: ഞങ്ങള്‍ക്കും പറയാനുണ്ട്
ഒരുപിടി യുവാക്കളാണ് കേരളത്തിന്റെ തദ്ദേശ സ്ഥാപനങ്ങളെ നയിക്കുവനായി ചുമതലയേല്‍ക്കുന്നത്. അധികവും പെണ്‍കുട്ടികള്‍. പ്രതീക്ഷകളാണ്. നാളെയുടെ പ്രതീക്ഷകള്‍. പെണ്‍കുട്ടികളുടെ കല്യാണപ്രായം ഇനിയും കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കുള്ള മറുപടിയാണ് ഈ പേരുകള്‍. ഇന്ന് ഇവര്‍ ചുമതലയേല്‍ക്കുമ്പോള്‍ സമൂഹത്തിലെ പല അനീതികളും ചോദ്യം ചെയ്യപ്പെടുകയാണ്. നാളെ, നല്ല പയ്യനാണ് മോളേ കല്യാണം നോക്കിയാലോ എന്ന് ചോദിക്കുന്നവര്‍ക്ക് കാണിച്ച് കൊടുക്കാനുള്ള നല്ല മാതൃകയാണ് ഈ പേരുകള്‍. അനിവാര്യമായ ഒരു ചുവട് വെപ്പാണ് അതാണ് കേരളം ഇന്ന് നടത്തിയത്. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 30.