Specials Assembly Polls 2021

ആറൻമുളയിലും തിരുവല്ലയിലും ബിജെപി-യുഡിഎഫ് കൂട്ടുകെട്ടെന്ന് സിപിഎം

പത്തനംതിട്ട: ആറൻമുളയിലും തിരുവല്ലയിലും ഒരു വിഭാഗം ബിജെപി വോട്ടുകൾ യുഡിഎഫിലേക്ക് പോയിട്ടുണ്ടെന്ന് സിപിഎം. ദുർബലരായ സ്ഥാനാർത്ഥികളാണ് ഇരു മണ്ഡലങ്ങളിലും എൻഡിഎയ്ക്ക് ഉണ്ടായിരുന്നതെന്നും സിപിഎം സംസ്ഥാന സമിതി അംഗം കെ അനന്തഗോപൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. എന്നാൽ ഇടത് വിജയത്തെ ഇത് ബാധിക്കില്ലെന്നാണ് പ്രതികരണം.

Mathrubhumi News is now available on WhatsApp. Click here to subscribe.