കോന്നി കോണ്‍ഗ്രസിലെ പ്രശ്നങ്ങളിലേക്ക് സിപിഎമ്മിനെ വലിച്ചിഴയ്ക്കരുതെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വം
പത്തനംതിട്ട: കോന്നിയില്‍ കോണ്‍ഗ്രസിലുളള ആഭ്യന്തര പ്രശ്നങ്ങളില്‍ സിപിഎമ്മിനെ വലിച്ചിഴയ്ക്കരുതെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വം. പ്രശ്നങ്ങള്‍ സി പി എമ്മിനുമേല്‍ കെട്ടിവയ്ക്കാനുളള രാഷ്ട്രീയ തന്ത്രം ജനം തിരിച്ചറിയുമെന്നും നേതൃത്വം പ്രതികരിച്ചു. അതേസമയം, അടൂര്‍ പ്രകാശിനും റോബിന് പീറ്ററിനുമെതിരെ പോസ്റ്റര്‍ പതിച്ചവര്‍ സഞ്ചരിച്ചതായി കരുതുന്ന കാറിനായുളള കോണ്‍ഗ്രസ് അന്വേഷണം തുടരുകയാണ്.