പി.ജെ.ജോസഫിനെതിരെ മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന് താത്പര്യക്കുറവില്ല-റോഷി അഗസ്റ്റിന്
ഇടുക്കി: തൊടുപുഴയില്‍ പിജെജോസഫിന് എതിരെ മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന് താത്പര്യക്കുറവെന്ന പ്രചരണം വ്യാജമെന്ന് ഉന്നതാധികാര സമിതിയംഗം റോഷി അഗസ്റ്റിന്. ജോസഫിന്റെ തട്ടകം ഇത്തവണ മാറിച്ചിന്തിക്കുമെന്നും റോഷി അഗസ്റ്റിന്. മുതിര്‍ന്ന നേതാവ് കെഐ ആന്റണിയെ തൊടുപുഴയില്‍ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയില്‍ ആലോചന.