ബോംബ് പരാമർശത്തിലൂടെ മുഖ്യമന്ത്രി ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേയെറിഞ്ഞതാണെന്നും പിടി തോമസ്
കൊച്ചി: മുഖ്യമന്ത്രിയുടെ ബോംബ് പരാമർശത്തിൽ പ്രതികരണവുമായി പിടി തോമസ്. ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവരും. അധികാരവും സമ്പത്തും ഉപയോഗിച്ച് പലതും മൂടിവെച്ചിട്ടുണ്ട്. സ്വർണക്കടത്തിലെ പണം എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്തിയാൽ മതിയാകും. ബോംബ് പരാമർശത്തിലൂടെ മുഖ്യമന്ത്രി ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേയെറിഞ്ഞതാണെന്നും പിടി തോമസ് പരിഹസിച്ചു.