മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് തേടിയെന്ന ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ കേന്ദ്ര സേനാഗംങ്ങൾ അമിത് ഷായുടെ ആജ്ഞ അനുസരിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അപമാനിക്കുന്നതായി മമതാ ബാനർജി ആരോപിച്ചു.