Specials Assembly Polls 2021

മാതൃഭൂമി ന്യൂസ് വാർത്താ സംഘത്തെ കണ്ണൂരിൽ മുസ്ലീം ലീഗ് പ്രവർത്തകർ ആക്രമിച്ചു

കണ്ണൂർ: മാതൃഭൂമി ന്യൂസ് വാർത്താ സംഘത്തെ കണ്ണൂരിൽ മുസ്ലീം ലീഗ് പ്രവർത്തകർ ആക്രമിച്ചു. മൻസൂറിന്റെ കൊലപാതകം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. പാനൂർ കടവത്തൂർ മുക്കിൽപ്പീടികയിൽ വച്ചാണ് അക്രമം. കണ്ണൂർ റിപ്പോർട്ടർ സികെ വിജയൻ, ക്യാമറാമാൻ വിനോദ്, ഡ്രൈവർ അസ്ലം എന്നിവർക്ക് പരിക്കേറ്റു. മാതൃഭൂമി ന്യൂസിന്റെ കാർ സംഘം തകർത്തു. ക്യാമറയും ലൈവ് ഉപകരണവും അക്രമികൾ നശിപ്പിച്ചു. മുസ്ലീം ലീഗ് നേതാവ് പൊട്ടങ്കണ്ടി അബ്ദുള്ളയുടെ സാന്നിദ്ധ്യത്തിലായിരുന്നു അക്രമം.

Mathrubhumi News is now available on WhatsApp. Click here to subscribe.